കോട്ടയം കറുകച്ചാൽ തൊണ്ണശേരിയിൽ അപകടത്തിൽ യുവാവ് മരിച്ചു. ടോറസും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം ഉണ്ടായത്. അതുൽ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം യുവാവിന്റെ മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക