മുഖത്തിന് തിളക്കം കിട്ടാനും സുന്ദരീ സുന്ദരന്മാരാനാവാനും ആണ് നമ്മളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. ഇതിന് ഇതാ ചില മാർഗങ്ങൾ.
മുന്തിരിചർമ്മസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച ഒറ്റമൂലി ആണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഇവ ചർമ്മത്തിന് ഏറെ ഗുണകരമാണ്.
മുഖത്ത് തിളക്കം ഉണ്ടാകുവാനായി, ഒരു പിടി മുന്തിരി എടുത്ത് ചതച്ച് മുഖത്ത് തടവുക. മുന്തിരി അരച്ചെടുത്ത് നിങ്ങൾക്ക് ഒരു ഫെയ്സ് പായ്ക്ക് ഉണ്ടാക്കുകയും ചെയ്യാം.15 മിനിറ്റ് നേരം അത് മുഖത്ത് പുരട്ടി വയ്ക്കുക. മുഖത്ത് തിളക്കം ഉണ്ടാകും
സൗന്ദര്യസംരക്ഷണ ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗത്തിലും ഗ്ലിസറിൻ ഒരു പ്രധാന ചേരുവയാണ്. ഗ്ലിസറിൻ ചർമ്മത്തെ എണ്ണമയമാക്കാതെ തന്നെ ഈർപ്പം പകരുന്നു എന്നതാണ് ഗ്ലിസറിന്റെ പ്രധാന ഗുണം. ഗ്ലിസറിൻ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു. റോസ് വാട്ടർ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. ചർമ്മത്തിന്റെ പി.എച്ച് സന്തുലിതാവസ്ഥ നിലനിർത്താനും ഇത് സഹായിക്കുന്നു. ഏത് തരത്തിലുള്ള ചർമ്മത്തിനും റോസ് വാട്ടർ മികച്ചതാണ്. ഇവ രണ്ടും ചേർത്ത് പുരട്ടുന്നതും തിളക്കം വർധിപ്പിക്കാൻ സഹായിക്കും.
മഞ്ഞൾ തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് ലഭിക്കുവാൻ സഹായിക്കും. മഞ്ഞൾ അരച്ച് പുരട്ടുന്നത് ഏറെ ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക