സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയോളം ആണ് ഉയർന്നത്. അതേസമയം ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയുമാണ്.
അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക