നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത് ആണ് ഏറെ നല്ലത്. ഇത്തരത്തിൽ നമുക് വീട്ടിൽ ഇഞ്ചിയും കൃഷി ചെയ്യാം. എങ്ങനെ എന്ന് നോക്കാം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്. കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.
തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലം പാലിക്കണം. വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ നടണം. കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി.
ഇനി ഇഞ്ചി പരിപാലനത്തിൽ ഏറ്റവും പ്രധാന കാര്യം നോക്കാം. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളർച്ച കാര്യമായി നടക്കുന്നത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്. പൂർണമായും ജൈവവളം ഉപയോഗിക്കുന്നതാണ് ഇഞ്ചി കൃഷിക്ക് നല്ലത്.
ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും വിളവെടുപ്പിന് അനുകൂലമായ സമയം ഇതാണ്. ഈ സമയത്ത് ഇലകൾ ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക