ന്യൂഡൽഹി: റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭിക്കാൻ ‘സൂപ്പർ ആപ്’ ഇറക്കാൻ റെയിൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന് എവിടെ എത്തി എന്നതടക്കം റെയിൽവേയുടെ വിവിധ സേവനങ്ങൾ ഇനി ഈ ഒരു ആപ്പിൽ അറിയാം.
ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്കിങ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ് (യു.ടി.എസ്), ടിക്കറ്റ് കാൻസൽ ചെയ്യൽ, യാത്രക്കിടെ ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി നൽകൽ, ട്രെയിനുകളുടെ തത്സമയ വിവരം, അന്വേഷണം, ഹോട്ടൽ ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ‘സൂപ്പർ ആപ്’ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
റെയിൽവേ സേവനങ്ങൾക്കായി സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷ സംബന്ധിച്ച് ഉപഭോക്താക്കൾക്കുണ്ടാകുന്ന ആശയങ്കയും ‘സൂപ്പർ ആപ്’ ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക