കുട്ടികളിലെ ദന്തസംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രധാനമാണ് ദന്ത സംരക്ഷണവും. പാല്‍പല്ലുകള്‍ വന്നു തുടങ്ങുമ്പോള്‍ മുതല്‍ അവയെ ആരോഗ്യത്തോടും വൃത്തിയോടും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കുട്ടികളില്‍ ആദ്യ പല്ലുകള്‍ ആറു മാസം മുതല്‍ വന്നു തുടങ്ങും. ആ സമയം മുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.
കുഞ്ഞുങ്ങള്‍ പാല് കുടിച്ചശേഷം അവരുടെ പല്ലുകള്‍ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക. പല്ലുകള്‍ വന്നതിനുശേഷം കുട്ടികളെ രണ്ടു നേരം ബ്രഷിങ് ശീലിപ്പിക്കുക. മധുരം കഴിച്ചാലുടനെ ബ്രഷ് ചെയ്യാന്‍ പഠിപ്പിക്കുക
ഉറങ്ങുന്ന സമയങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ക്കുപ്പി നല്‍കാതിരിക്കുക. അത് മുന്‍നിരയിലുള്ള പല്ലുകളില്‍ കേടുവരാന്‍ കാരണമാകും. ധാന്യങ്ങള്‍ , പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വായിലൂടെയുള്ള ശ്വസനം, നാവുകൊണ്ട് പല്ലുകള്‍ തള്ളുക, തുടങ്ങിയ ശീലങ്ങള്‍ പിന്നീട് വരുന്ന പെര്‍മനനന്റ് ടീത്തുകളെ ബാധിക്കാന്‍ കാരണമാകും. ധാന്യങ്ങള്‍ , പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക