ന്യൂഡൽഹി: രാജ്യത്ത് ഡിസംബറിൽ മാത്രം യുപിഐ പേയ്മെന്റ് വഴി നടത്തിയത് 18 ലക്ഷം കോടി രൂപയുടെ ഇടപാട്. മുൻ വർഷത്തിൽ നിന്നും 42 ശതമാനത്തിന്റെ വർധനവാണ് ഇത്.
ഇടപാടുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ യുപിഐ സംവിധാനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്.
ആകെ 1202 കോടി ഇടപാടുകള്‍ ആളുകൾ വിവിധ യുപിഐ പ്ലാറ്റ്ഫോമുകള് വഴി നടത്തിയതാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ കണക്കുകള്‍.
മൂന്നുവർഷം കൊണ്ട് യുപിഐ പേയ്മെന്റുകളിൽ പ്രതിദിനം 100 കോടി രൂപയുടെ പണമിടപാടി നടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക