ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ബിജെപി പ്രവർത്തകരെത്തും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ജനുവരി 25 മുതൽ മാർച്ച് 25 വരെ ക്ഷേത്രത്തിലെത്തുന്നവർക്കാകും സഹായം നൽകുക.
സുഗമമമായ ദർശനം സാധ്യമാക്കുന്നതിനായി ഉത്തർപ്രദേശിലെയും അയൽ സംസ്ഥാനങ്ങളിലെയും ബിജെപി നേതൃത്വത്തെ ചുമതലപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക