ഇപ്പോള്‍ നിരവധി പേര് പരീക്ഷിക്കുന്ന ഒന്നാണ് ഐസ് ബാത്ത്. സെലിബ്രിറ്റികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങ് ആയി കൊണ്ടിരിക്കുന്ന ഒന്നൂ കൂടിയാണ് ഈ ഐസ് ബാത്ത്. നല്ല തണുത്ത താപനിലയില്‍ കുളിക്കുന്നത് പരിക്കുകള്‍ മാറ്റി ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും മാനസിക ആരോഗ്യത്തിനും ഗുണകരമാണ് എന്നാണ് പറയപ്പെടുന്നത്.
മാനസികാരോഗ്യത്തിന് ഐസ് ബാത്ത് വളരെ നല്ലതാണെന്നാണ് പറയുന്നത്. നല്ല തണുത്ത താപനിലയില്‍ കുളിക്കുന്നത് മാനസിക ആരോഗ്യത്തിനും ഗുണകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേപോലെ പേശികളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഐസ് ബാത്ത് നല്ലതാണ്. സാധാരണ നമ്മള് ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ട്. അതുപോലെ തന്നെ നല്ല തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും പേശികളിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും
ഐസ് ബാത്ത് ഉണര്‍വും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഐസ് ബാത്തിന്റെ തണുത്ത താപനില തലച്ചോറിലെ ഡോപാമൈന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഉറങ്ങുന്നതിനുമുമ്പ് ഐസ് ബാത്ത് ചെയ്യുന്നത് രാത്രിയില്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഐസ് ബാത്ത് മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും മെച്ചപ്പെടുത്തും.
എന്നാല്‍ എസ് ബാത്തിന് ഗുണം എന്നത് പോലെ തന്നെ ദോഷവശങ്ങളും നിരവധിയാണ്. നമ്മളുടെ ശരീരത്തിലെ താപനില പെട്ടെന്ന് കുറയ്ക്കുന്നതിന് ഇത് ഒരു കാരണമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഹൈപ്പോഥര്മിയയിലേക്കും നയിച്ചേക്കാം. അതുകൊണ്ട് ഐസ് ബാത്തിന് മുന്‍പായി ഡോക്ടറുടെ നിര്‍ദേശം തേടേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക