ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ജയ് ഗണേഷ്’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തീം മ്യൂസിക്കോടുകൂടിയാണ് പോസ്റ്റർ പുറത്തുവിട്ടത്. നടി ജോമോൾ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്.
വക്കീൽ വേഷത്തിൽ ജോമോൾ എത്തുന്ന ചിത്രത്തിൽ ഇവരെ കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ കഥാപാത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള കഥാഖ്യാനമാണ് ചിത്രത്തിന്റേത്. ‘മാളികപ്പുറം’ എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക