ഗാന്ധിനഗര്‍: ഗുജറാത്തില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ട്രെയിന്‍ തട്ടി സിംഹത്തിന് പരിക്ക്. അംരേളി ജില്ലയില്‍ വിജപാടി റെയില്വേസ്റ്റേഷന് പരിസരത്ത് ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മഹുവയില്‍ നിന്ന് സുരേന്ദ്രനഗറിലേയ്ക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.
ഏഴിനും എട്ടിനുമിടയില്‍ പ്രായം കണക്കാക്കുന്ന പെണ്‍സിംഹത്തെ ചികിത്സയ്ക്കായി അനിമല്‍ സെന്ററിലേക്ക് മാറ്റിയതായി വനംവകുപ്പ് അറിയിച്ചു. സിംഹങ്ങളുടെ സുരക്ഷയ്ക്കായി വെറ്റിനറി ഡോക്ടര്‍മാര്‍, ആംബുലന്‍സ് സര്‍വീസുകള്‍, സ്പീഡ് ബ്രേക്കറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, പെട്രോളിംഗ് ഉള്‍പ്പെടെ വിവിധ മുന്‍കരുതലുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക