അന്തരിച്ച നടന് വിജയ്കാന്തിന് അത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍ നടന് വിജയിക്ക് നേരെയുണ്ടായ ചെരുപ്പേറില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആരാധകരുടെ സംഘടന എത്തിയത്. ചെന്നൈ പോലീസിലാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹി പരാതി നല്‍കിയത്.
വിജയകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് എത്തി മടങ്ങുന്നതിനിടെയാണ് വിജയ്ക്ക് നേരെ ചെരിപ്പേറ് ഉണ്ടായത്. സൂപ്പര്‍താരത്തിന്റെ തലയുടെ പിന്നിലൂടെ ചെരിപ്പ് തെറിച്ച് പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സൗത്ത് ചെന്നൈ ഘടകം പ്രസിഡന്റെ കോയമ്പേട് പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടു. പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു. കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസിന്റെ ഉറപ്പ്.
This is unwanted things at funeral. pic.twitter.com/DQANBcToSB
— T J V🃏 (@TrollJokarVijay) December 28, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക