ഡിജിറ്റൽ പണം ഇടപാടുകൾ വ്യാപകമാവുന്ന ഈ കാലത്ത് ഡിജിറ്റൽ ഇടപാട് സേവനങ്ങളുടെ ഭാഗമാകാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കമ്പനിയുടെ ഡിജിറ്റൽ പേമെന്റ് ആപ്പായ ടാറ്റ പേമെന്റിന് അഗ്രിഗേറ്റർ ലൈൻസസ് റിസർവ് ബാങ്ക് അനുവദിച്ചു.
ഗുഗിൾ പേ, ഫോൺ പേ തുടങ്ങിയവ പോലുള്ള ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്ലാറ്റ്ഫോമാണ് ടാറ്റ പേമെന്റ്.
ഇ-കൊമോഴ്സ് സേവനങ്ങൾ നടത്തുന്നതിന് ഈ പ്ലാറ്റ്ഫോം ഉപകാരപ്രദമായിരിക്കും. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപനമായ ടാറ്റ ഡിജിറ്റൽ വഴിയാണ് ടാറ്റ പേയുടെ പ്രവർത്തനം നടത്തുന്നത്.
പേമെന്റ് അഗ്രിഗേറ്റര്‍ എന്ന നിലയിലാണ് ഇവയ്ക്ക് അനുമതി നല്‍കിയത്. ടാറ്റ ഫിനാന്‍സിന് അവര്‍ക്ക് പല കമ്പനികളുമായി കൈകോര്‍ത്ത് വാണിജ്യ മേഖലയെ മുന്നോട്ട് നയിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക