ഡല്‍ഹി: എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ്. കനത്ത മൂടല്‍മഞ്ഞിലും പ്രതികൂല കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോള്‍ വിമാനങ്ങളെ ലാന്‍ഡ് ചെയ്യാന്‍ പരിശീലനം നേടിയിട്ടില്ലാത്ത പൈലറ്റുമാരെ റോസ്റ്റെറിംഗ് ചെയ്തതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സിഎടി-III മാനദണ്ഡമനുസരിച്ചുള്ള പരിശീലനം ലഭിച്ച പൈലറ്റുമാരെ ഈ സമയങ്ങളില്‍ ജോലിക്ക് നിയോഗിക്കാതിരുന്നത് കാരണം നിരവധി സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടിവന്ന സാഹചര്യത്തിലാണ് നടപടി. ഡിസംബര്‍ 24-25, ഡിസംബര്‍ 27-28 തീയതികളില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള 50 ലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക