സാംസങ് ഗാലക്സി S24 സീരീസ് ഈ മാസം എത്തും. ജനുവരി 17-ന് കാലിഫോർണിയയിലെ സാൻ ജോസിൽ ട24 സീരീസിലെ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കും.
ഗാലക്സി എസ് 24, ഗാലക്സി എസ് 24 പ്ലസ്, ഗാലക്സി എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് അവതരിപ്പിക്കുന്നത്.
ഗാലക്സി എസ് 24 സീരിസിനായുള്ള പ്രീ-റിസർവേഷൻ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് അത് ബുക്ക് ചെയ്യാൻ കഴിയും. 1,999 രൂപ മുൻകൂട്ടി അടച്ച് വേണം ബുക്ക് ചെയ്യാൻ.
6.2-ഇഞ്ച് AMOLED 2x FHD ഡിസ്പ്ലേ, 8K വീഡിയോ റെക്കോർഡിംഗിന് 50MPക്യാമറ, 30x സ്പേസ് സൂം, 8GB RAM, 128GB 256 GB സ്റ്റോറേജിന്റെ 8 GB RAM എന്നിവ ഇതിൽ ഉൾപ്പെടുന്നു.
30 മിനിറ്റിനുള്ളിൽ 50% ചാർജിൽ എത്താൻ കഴിവുള്ള 4,000mAh ബാറ്ററിയാണ് ഗാലക്സി എസ് 24 സീരിസിൽ പ്രതീക്ഷിക്കാം. 256GB അല്ലെങ്കിൽ 512GB സ്റ്റോറേജിൽ 12 GB റാം എന്നിവ ഇതിൽ ഉൾപ്പെടുന്നു
Galaxy S24+ മോഡലിൽ AMOLED 2x QHD + ഡിസ്പ്ലേയാണ നൽകിയിരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ 65% വരെ ചാർജ് ചെയ്യാവുന്ന 4,900mAh ബാറ്ററിയാണ് ഇതിന്റെ പ്രത്യേകത.
ഐഫോൺ 15 പ്രോ മാക്സിന് സമാനമായ ടൈറ്റാനിയം ബോഡിയാണ് എസ്24 അൾട്രക്കുള്ളത്. എന്നാൽ എസ്24 പ്ലസിന് സമാനമായ റാമും സ്റ്റോറേജുമാണ് ഇതിനുമുള്ളത്.
200MP മെയിൻ ലെൻസ്, 10x ക്വാഡ് ടെലിഫോട്ടോ, 100x സ്പേസ് സൂം എന്നിവയുൾപ്പെടെ ഒരു നൂതന ക്യാമറ സംവിധാനം ഇത് അവതരിപ്പിച്ചേക്കാം. 6.8 ഇഞ്ച് AMOLED 2x QHD+ ഡിസ്പ്ലേയും 5,000mAh ബാറ്ററിയും S24 അൾട്രായിൽ ഉൾപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക