മലയാളികൾക്ക് പുതുപുത്തൻ ദൃശ്യവിരുന്ന് ഒരുക്കി അണിയിച്ചൊരുക്കുന്ന ‘ഖൽബ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ്, സ്നേഹ നസ്നീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത് സാജിദ് യാഹിയയും സുഹൈൽ എം കോയയും ചേർന്നാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ഫ്രാഗ്നന്റെ നാച്ചുറൽ ഫിലിം ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
യുവതാരങ്ങളെ കൂടാതെ സിദ്ദീഖ്, ലെന, ജാഫർ ഇടുക്കി, അബുസലിം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാർത്തിക് ശങ്കർ, ഷമീർ ജാസിം ഹാസിം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ( കടൽ മച്ചാൻ), ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശ്ശേരി, സുർജിത്ത്, ചാലിപാല, സച്ചിൻ ശ്യാം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക