പൃഥ്വിരാജ് നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവിടാത്ത ടീസർ പുറത്തുവിട്ട് സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ ടീസർ പുറത്തുവിട്ടത്.
ഗോൾഡ് ഫാൻസിനായി ഗോൾഡിന്റെ ‘പാതി വെന്ത ടീസർ’ എന്ന അടിക്കുറിപ്പോടെയാണ് അൽഫോൺസ് വീഡിയോ പങ്കുവെച്ചത്.
ലോഗോ ഡിസൈനും കളർ കറക്ഷനും സൗണ്ട് ഡിസൈനും ബിജിഎമ്മും ചേർക്കുന്നതിന് മുമ്പുള്ള ടീസറാണ് ഇതെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്.
പൃഥ്വിരാജ്, നയന്‍താര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. ബാബുരാജ്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍, ശബരീഷ് വര്‍മ തുടങ്ങി താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക