പ്രഭാസ് നായകനായി എത്തിയ ചിത്രം സലാര്‍ ബോക്സ്ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യയില്‍ മാത്രം 373.57 കോടി രൂപ നേടിയ പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടിയിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. പ്രഭാസിനൊപ്പം പൃഥിരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കളക്ഷനില്‍ പല റെക്കോര്‍ഡുകളും പ്രഭാസ് ചിത്രം മറികടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സലാര്‍ സിനിമയുടെ ഒടിടി റൈറ്റ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജനുവരി 12ന് സംക്രാന്തി റിലീസായി ഒടിടിയില്‍ സലാര്‍ എത്തുമെന്ന് അടുത്തിടെ ഓണ്‍ലൈനില്‍ പ്രചരണമുണ്ടായി. എന്നാല്‍ ഉടന്‍ ഒടിടി റിലീസ് ഉണ്ടാകുമെന്ന വാര്‍ത്തകള്‍ നിര്‍മ്മാതാക്കള്‍ നിഷേധിച്ചിരുന്നു.
കെജിഎഫ് എന്ന വമ്പന്‍ ഹിറ്റിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് സലാര്‍. സലാര്‍ ഒരു മികച്ച ആക്ഷന്‍ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്. പ്രഭാസിനൊപ്പം നിറഞ്ഞുനില്ക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിനുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക