ചായയ്ക്ക് ഒപ്പം കൊറിക്കാൻ എന്തെങ്കിലും പലഹാരം നമുക്ക് ഏറെ ഇഷ്ട്ടമുള്ള കാര്യമാണ്. ഇത്തവണ ഒരു മസാല കപ്പലണ്ടി ആയാലോ? മസാല കപ്പലണ്ടി ഉണ്ടാക്കുന്ന വിധം അറിയാം.
കപ്പലണ്ടി 3 ടീകപ്പ്
മുളക്പൊടി 3 ടീസ്പൂൺ( കാശ്മീരി ചില്ലി പൗഡർ ഉപയോഗിച്ചാൽ നല്ല നിറവും കിട്ടും)
വെള്ളുതുള്ളി ചതച്ചത് 1.5 ടീസ്പൂൺ
കടലപൊടി 1 കപ്പ്
അരിപൊടി 1/2 കപ്പ്
കായപൊടി 3/4 റ്റീസ്പൂൺ
ഗരം മസാല 3/4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ പാകത്തിനു
കറിവേപ്പില 1 തണ്ട്
കപ്പലണ്ടി ( തൊലി കളയണ്ട) പാൻ ചൂടാക്കി അതിലിട്ട് ഒന്ന് ചെറുതായി ചൂടാക്കി എടുത്ത് വക്കുക. ഓവനിൽ വച്ച് ചൂടാക്കി എടുതാലും മതി. കടലപൊടി, അരിപൊടി,കായപൊടി, ഗരം മസാല, വെള്ളുതുള്ളി ചതച്ചത്, മുളക്പൊടി, പാകത്തിനു ഉപ്പ് ഇവ കുറച്ച് വെള്ളം ചേർത്ത് ഇഡലി മാവിന്റെ അയവിൽ കട്ടയില്ലാതെ കലക്കി എടുക്കുക. പാനിൽ വറുക്കാൻ പാകത്തിനു എണ്ണ ചൂടാക്കി കുറെശ്ശെ കപ്പലണ്ടി എടുത്ത് മാവിൽ നന്നായി മുക്കി ചൂടായ എണ്ണയിൽ ഇട്ട് മൂപ്പിച്ച് വറുത്ത് കോരുക. സംഭവം റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക