ശാസ്ത്രീയ പശു വളർത്തലിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രം.
ജനുവരി എട്ടു മുതൽ 12 വരെയാണ് ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തിൽ ക്ഷീര പരിശീലന കേന്ദ്രം പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി ആറാം തീയതിക്ക് മുൻപായി പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫോൺ മുഖേനയോ നേരിട്ടോ 20 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്ത് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്രാബത്തയും നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 0471-2440911 എന്ന ഫോൺ നമ്പറിലോ ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക