കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മമ്മൂട്ടി ചിത്രം കാതല്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ കാതല്‍ ദ കോര്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടി. ചിത്രത്തില്‍ ജ്യോതിക ആയിരുന്നു നായികയായി എത്തിയത്.
ജനുവരി അഞ്ചിനാണ് സ്ട്രീമിംഗ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നുതന്നെ പുറത്തു വന്നിട്ടില്ല. അതേസമയം, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് വാടകയ്ക്ക് കാതല്‍ കാണാനുള്ള അവസരം ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. 2023 നവംബര്‍ 23ന് ആയിരുന്നു കാതല്‍ തിയറ്ററുകളില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക