പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ വച്ച് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് നിന്നും പുതുവത്സരാഘോഷത്തിനായി ഗോവയിൽ എത്തിയ കുലശേഖരമംഗലം സ്വദേശി സഞ്ജയ്(19)യുടെ മൃതദേഹമാണ് ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് നിന്ന് കണ്ടെത്തിയത്. മൃതദേഹം സഞ്ജയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു സഞ്ജയ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനായി ഡിസംബർ 29നാണ് ഗോവയ്ക്ക് പോയത്. പുതുവത്സരാഘോഷത്തിനുശേഷം ഇയാളെ കാണാതാവുകയായിരുന്നു.
അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക