പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ,മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽ സ്യം എന്നീ ധാതുക്കളാൽ സമ്പന്നമാണ് ഗ്രാമ്പു. പല രോഗങ്ങളെ ചെറുക്കാൻ സഹായകമാണ് ഗ്രാമ്പൂ. കറികളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കാനും ശ്വേത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
തലവേദനയിൽ നിന്ന് മുക്തി നേടാനും ഗ്രാമ്പൂ കഴിക്കാം. സമ്മർദ്ദമകറ്റാനും ഹോർമോണുകളുടെ ഉത്പാദനത്തിനും ഗ്രാമ്പൂ നല്ലതാണ്.
ഗ്രാമ്പൂ ഇട്ട ചായ കുടിക്കുന്നത് ഞരമ്പുകളെ ശാന്തമാക്കി ഉത്കണ്ഠ അകറ്റും. ചർമ്മ സംരക്ഷണത്തിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗ്രാമ്പൂ.
ചുളിവുകൾ അകറ്റി ചർമത്തെ യുവത്വമുള്ളതാക്കി മാറ്റാൻ ഇതിന് കഴിയും. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. ഗ്രാമ്പൂവിലെ യൂജിനോൾ എന്ന ഘടകം സന്ധിവാതം കുറയ്ക്കാൻ സഹായിക്കുന്നു.
കരളിലെ നീർക്കെട്ട് കുറയ്ക്കുന്നതിനും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിനും ഗ്രാമ്പൂവിനെ കൂട്ടുപിടിക്കാവുന്നതാണ്. പല്ലുവേദന കുറയ്ക്കാനും വായിലെ വീക്കം, മോണ വീക്കം എന്നിവ കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും.
ഫിനൈൽ പ്രൊപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിലുണ്ട്. ഇത് മ്യൂട്ടാജെനുകളുടെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. ഈ ആന്റി മ്യൂട്ടാജെനിക് ഗുണങ്ങൾ ഡിഎൻഎയുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനെ തടയുന്നു.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു.
സ്ട്രെസ് അകറ്റുന്നു. ഞരമ്പുകളെ ശാന്തമാക്കുന്നു. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിനു സഹായകം. ഗ്രാമ്പൂ ഇട്ട ചായ, ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക