ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ ഉടൻ എത്തും. പുതിയ സീസണിന്റെ ലീഗോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ബിഗ് ബോസ് കണ്ണിലേക്ക് ഒരു മിന്നല്ലും അടിക്കുന്നതാണ് പുതിയ ലോഗോ. മലയാളം ബിഗ് ബോസ് ഈ വർഷം ഫെബ്രുവരി മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ തമിഴ് ബിഗ് ബോസ് പുരോഗമിക്കുകയാണ്.
മോഹൻലാൽ തന്നെയാകും പുതിയ സീസണിലും അവതാരകൻ. കഴിഞ്ഞ സീസണിൽ മുംബൈയിൽ വെച്ചായിരുന്നു ബിഗ് ബോസിന്റെ സെറ്റ് നിർമിച്ചത്. എന്നാൽ ഇത്തവണ ബിഗ് ബോസ് മലയാളം സെറ്റ് ചെന്നൈയിലേക്ക് തിരികെ കൊണ്ടുവരികയാണ്. സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ എത്തിച്ചാണ് ഷോ സംഘടിപ്പിക്കുന്നത്.
അടുത്ത സീസണിലേക്കുള്ള മത്സരാർഥികളെ കുറിച്ച് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ചില സാധ്യത പട്ടിക ഇതിനോടകം പുറത്ത് വരികയും ചെയ്തു. സാധാരണക്കാരുടെ സ്ലോട്ടിലേക്കുള്ള തിരഞ്ഞെടുപ്പാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിനായി ആദ്യഘട്ടം തിരഞ്ഞെടുപ്പ് പൂർത്തിയായി.
https://www.instagram.com/p/C1rkOWsJht3/
പ്രതികരിക്കാൻ ഇവിടെ എഴുതുക