ന്യൂഡൽഹി: ഡൽഹിയിൽ കുറഞ്ഞ താപനില. വരും ദിവസങ്ങളിലും അഞ്ച് മുതൽ ഏഴു ഡിഗ്രിയായി തുടരും. ഉത്തർപ്രദേശിലും ഹരിയാനയിലും ശൈത്യം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.
ഇതിനെ തുടർന്ന് ഇരുപതോളം വിമാനങ്ങളും മുപ്പത് ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തിയത്. തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ഡൽഹിയിൽ വായു മലിനീകരണവും രൂക്ഷമാണ്. ശൈത്യം കടുത്തേതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിച്ചു.
ഹരിയാന, രാജസ്ഥാന്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളിലും ശൈത്യം വര്‍ധിക്കും. ഹിമാചൽ പ്രദേശിലെ പാർവതി- കാൻഗ്ര താഴ്വാരകൾ, കശ്മീർ- ലഡാഖ് മേഖലകൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച സജീവമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക