ഒരുവിധം ചായക്കടകളിൽ എല്ലാം വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴയ്ക്ക ബജ്ജി. അല്പം സ്പൈസി ആയ വാഴയ്ക്ക ബജ്ജി പലരുടെയും ഇഷ്ടപ്പെട്ട സ്നാക്കാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വാഴയ്ക്ക ബജ്ജി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ നല്ലതുപോലെ വിളഞ്ഞ വാഴയ്ക്ക കനമില്ലാതെ നീളത്തിൽ മുറിച്ചെടുക്കണം. ഇത് കറ പോകുന്നതിനായി നല്ലതുപോലെ കഴുകി എടുക്കാം. ഇനി ഇത് മുക്കി പൊരിക്കുന്നതിന് ആവശ്യമായ മാവ് നമുക്ക് തയ്യാറാക്കാം. ഇതിനായി അല്പം കടലമാവ് എടുത്ത് അതിലേക്ക് അല്പം അരിപ്പൊടി ചേർത്തു കൊടുക്കാം.
പാകത്തിന് ഉപ്പ്, എരുവിന് ആവശ്യമായ മുളകുപൊടി, ഒരു നുള്ള് കായം പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ചുകൊടുത്ത് അധികം ലൂസായി പോകാത്ത ഒരു മാവ് തയ്യാറാക്കി എടുക്കണം.
നമ്മൾ അരിഞ്ഞ മാറ്റിവച്ചിരിക്കുന്ന വാഴയ്ക്ക മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരാം. രുചികരമായ വാഴയ്ക്ക ബജ്ജി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക