ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചയാണ് തെക്കൻ കാശ്മീരിലെ ചോട്ടിഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
ഇവിടെ ഭീകരരുടെ സാന്നിധ്യമുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ നടത്തുകയും ഇതിനിടെ ഭീകരർ വെടിയുതിർക്കുകയും ആയിരുന്നു.
രണ്ട് ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക