ക്ഷീര കർഷകർക്ക് ഏറ്റവും ആദായകരമായ ഒരു വരുമാനമാർഗ്ഗമാണ് പാലിൽ നിന്നും മൂല്യ വർധിത ലഘുഭക്ഷണങ്ങൾ ഉത്പാദിപ്പിക്കുക എന്നത്. എന്നാൽ ഇത് ശരിയായ രീതിയിൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. അങ്ങനെയുള്ളവർക്ക് അവസരം ഒരുക്കി നൽകുകയാണ് മണ്ണുത്തി വെറ്റിനറി കോളേജിലെ ഡയറി സയൻസ് ഡിപ്പാർട്ട്മെന്റ്.
പാലിൽ നിന്നും മൂല്യ വർദ്ധിത ലഘു ഭക്ഷണങ്ങൾ ഉത്പാദിപ്പിക്കുന്നത് എങ്ങനെ എന്നത് അറിയുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 8, 9 തീയതികളിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. ആയിരം രൂപയാണ് പരിശീലന ഫീസായി ഈടാക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9744481598 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക