ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. യാത്രക്കാരിക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയതിന് ആണ് നടപടി. കഴിഞ്ഞ മാസം 29-ന് ഡൽഹി-മുംബൈ സർവീസ് നടത്തുന്ന വിമാനത്തിലാണ് സംഭവം
ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത യുവതിക്ക് കഴിക്കാനായി നൽകിയ സാൻഡ്വിച്ചിൽ നിന്നും പുഴുവിനെ ലഭിച്ചിരുന്നു. സംഭവത്തിൽ യാത്രക്കാരി പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം നോട്ടീസ് അയച്ചത്.
ഇൻഡിഗോയും ആരോഗ്യ മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം അതിന് മറുപടി നൽകുമെന്നും അറിയിച്ചു.
‘ഡൽഹിയിൽ നിന്നും ,മുംബൈയിലേക്കുള്ള 6E 6107 എന്ന വിമാനത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ഇൻഡിഗോക്ക് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പ്രോട്ടോക്കോൾ അനുസരിച്ച് മറുപടി നൽകുന്നതാണ്’, ഇൻഡിഗോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക