ചെറിയൊരു പനിയോ, തലവേദനയോ വരുമ്പോൾ ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മിക്കവരും. ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും.
ഇതു കഴിച്ചില്ലെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും മാറില്ലെന്ന ഒരു ധാരണയാണ് നമ്മിൽ പലർക്കുമുള്ളത്. എന്നാൽ ദിനവും പാരസെറ്റാമോൾ ഗുളികകൾ കഴിക്കുകയാണെങ്കിൽ ചെറിയ രോഗങ്ങൾക്കു പകരം മാരകരോഗങ്ങളാണ് കാത്തിരിക്കുന്നത്.
മറ്റ് മരുന്നുകളെ പോലെ പാരസെറ്റാമോളിനും ദോഷങ്ങളേറെയാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ ഏതൊരു രോഗത്തിനും പാരസെറ്റാമോൾ കഴിക്കരുത്.
ഇത് കരളിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും പാരസെറ്റാമോൾ കഴിക്കുന്നവരിൽ മരണസാധ്യത കൂടുതലാണെന്നാണ് പഠങ്ങൾ പറയുന്നത്. ഇതിനുപുറമെ ഇതിന്റെ അമിത ഉപയോഗം വൃക്ക, ഹൃദയം, കുടലുകൾ എന്നിവയുടെ പ്രവർത്തനവും തകരാറിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക