കണ്ണൂർ: പയ്യന്നൂർ കോളേജ് കൊമേഴ്സ് അലുംനി അസോസിയേഷൻ, കോളേജിലെ ഒന്നാം വർഷ ബി കോം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്തു. കോളേജിൽ വെച്ച് നടത്തിയ ചടങ്ങ് ഭരത് പി ജെ ആന്റണി സ്മാരക നാടക രചനാ ദേശീയ അവാർഡ് 2023 ജേതാവ് ശ്രീ. രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു.
കൊമേഴ്സ് വിഭാഗം തലവൻ ഡോ. പി സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ അലുംനി സെക്രട്ടറി പി വി ബിന്ദുമോൾ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് രമ്യ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. വി എം സന്തോഷ്, IQAC കോ ഓർഡിനേറ്റർ ഡോ. പി.ആർ. സ്വരൻ, മുൻ പ്രിൻസിപ്പൽ ഡോ പി വി പ്രേമവല്ലി ( അലുംനി രക്ഷാധികാരി ), ജനറൽ അലുംനി സെക്രട്ടറി ശ്രീ. ശ്രീധരൻ കെ പി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സജിത്ത് പലേരി, കൊമേഴ്സ് വിഭാഗം പ്രൊഫസർ ശ്രീ. ജയരാജ്, മുൻ ഇക്കണോമിക്സ് വിഭാഗം പ്രൊഫസർ ശ്രീ. രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു. കൊമേഴ്സ് വിഭാഗം വിദ്യാർഥിനി ഐശ്വര്യ എ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക