ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ദേശീയ ബാലാവകാശ കമ്മീഷൻ അനാഥാലയത്തിൽ സന്ദർശനം നടത്തിയതോടെയാണ് പെൺകുട്ടികളെ കാണാതായ സംഭവം പുറത്തറിയുന്നത്.
സംഭവത്തെത്തുടർന്ന് അനാഥാലയ നടത്തിപ്പുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നു.
അനാഥാലയത്തിന്റെ മാനേജർ അനിൽ മാത്യുവിനെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തു. ജാർഖണ്ഡ്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് കാണാതായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക