11 വർഷം നീണ്ട ജയിൽവാസത്തിനുശേഷം പൊയ്ക്കാലോട്ടക്കാരൻ ഓസ്കാർ പിസ്റ്റോറിയസ് പരോളിൽ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് കൊലപാതക കേസിൽ ജയിലിലായ ഓസ്കാർ പിസ്റ്റോറിയസിന് പരോൾ ലഭിച്ചത്.
കാമുകി റീവസ്റ്റീൻ കോമ്പിനെ വെടിവെച്ചു കൊന്ന കുറ്റത്തിന് ജയിലിലായ പിസ്റ്റോറിയസിന് 13 വർഷവും അഞ്ചുമാസവുമാണ് ശിക്ഷാ കാലാവധി വിധിച്ചിരിക്കുന്നത്. അത്ലറ്റിക് ലോകത്തെ അത്ഭുതമായ ഹിസ്റ്റോറിയസ് 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ 400 മീറ്ററിൽ മത്സരിക്കുകയും പാരാലിംപിക്സിൽ നിരവധിതവണ ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട്.
2013 ൽ കാമുകിയെ പിസ്റ്റോറിയസ് വെടിവെച്ചു കൊലപ്പെടുത്തിയ വാർത്ത വളരെയധികം ഞെട്ടലൂടെയാണ് ലോകം കേട്ടത്. ആദ്യം അബദ്ധത്തിൽ സംഭവിച്ചത് എന്ന് പ്രതികരിച്ചുവെങ്കിലും പിന്നീട് പിസ്റ്റോറിയസ് മനപ്പൂർവം നടത്തിയ കൊലപാതകമാണ് ഇതെന്ന് തെളിയുകയായിരുന്നു. 2029 ശിക്ഷാ കാലാവധി അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക