ഷേക്ക് ഇഷ്ടമുള്ളവരാണോ? എന്നാൽ ഇതാ ഒരു കിടിലൻ ചോക്ളേറ്റ് മിൽക്ക് ഷേക്ക് റെസിപ്പി
പാൽ 1/2 ലിറ്റർ
കൊകൊ പൗഡർ 4 ടേബിൾ സ്പൂൺ
പഞ്ചസാര 4 ടേബിൾ സ്പൂൺ (മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം.)
ബൂസ്റ്റ്/ ബോൺ വിറ്റ ഏതെല്ലും ഒന്ന് 2 സ്പൂൺ
നട്ട്സ്,ചെറീസ്, ടൂട്ടി- ഫ്രൂട്ടി 3 സ്പൂൺ
ഐസ് ക്രീം 1 സ്കൂപ്പ്
പാൽ തിളപ്പിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് കുറച്ച് കട്ടി ആക്കി എടുക്കുക. തിളപ്പിക്കാതെയും എടുക്കാം. മിക്സിയിൽ പകുതി പാൽ, കൊകൊ പൗഡർ ( ഉരുക്കിയ ചോക്ലെറ്റ്) പഞ്ചസാര എന്നിവ നന്നായി അടിക്കുക. ശേഷം മിക്സി തുറന്ന് ബാക്കി പാലു കൂടി ഒഴിച്ച് ഒന്നു കൂടി നന്നായി അടിക്കുക. ഇനി ഗ്ലാസ്സിൽ സെറ്റ് ചെയ്യാം.നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് ആദ്യം കുറച്ച് നട്ട്സ്, ടൂട്ടി- ഫ്രൂട്ടി ,കുറച്ച് ബൂസ്റ്റ് എന്നിവ ഇട്ട ശെഷം അതിന്റെ മുകളിലെക്ക് ഷേക്ക് ഒഴിക്കുക. ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം ആകുമ്പോൾ നിർത്തി അതിന്റെ മുകളിൽ ഐസ്ക്രീം, ബാക്കി നട്ട്സ്,ടൂട്ടി- ഫ്രൂട്ടി,ബൂസ്റ്റ് ചെറി എന്നിവ വിതറാം. ചോക്ളേറ്റ് മിൽക്ക് ഷേക്ക് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക