ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച എൽഡിഎഫിന്റെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച വ്യാപാരി വ്യവസായി സമിതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടിക്കെതിരെ അധിക്ഷേപ പരാമർശവുമായി എംഎം മണി രംഗത്തെത്തി. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച നടത്തുന്ന പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ചതിനെയും എംഎം മണി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക