ടി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് ജൂൺ ഒന്നിന് തുടക്കം. ജൂൺ 29നാണ് ഫൈനൽ മത്സരം നടക്കുക. ഉദ്ഘാടന ദിവസമായ ജൂൺ ഒന്നിന് അമേരിക്കയും കാനഡയും തമ്മിൽ ഏറ്റുമുട്ടും.
ജൂൺ അഞ്ചിന് നടക്കുന്ന ഇന്ത്യയുടെ ആദ്യമത്സരത്തിൽ അയർലണ്ട് ആണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 9ന് ന്യൂയോർക്കിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. 20 ടീമുകൾ മത്സരിക്കുന്ന ടി ട്വന്റി ലോകകപ്പ് ക്രിക്കറ്റിൽ നാല് ഗ്രൂപ്പുകളിലായി ആകെ 55 മത്സരങ്ങളാണ് നടക്കുക.
ടി ട്വന്റി ക്രിക്കറ്റ് ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ ഇംഗ്ലണ്ടാണ്. വെസ്റ്റിൻഡീസും അമേരിക്കയും ആണ് ഇത്തവണത്തെ ടി 20 ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. നാലു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് ടീമുകൾ സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറും. എ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ ജൂൺ 12ന് അമേരിക്കയേയും ജൂൺ 15ന് കാനഡയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക