അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉത്തർ പ്രദേശിലെ എല്ലാ ജയിലുകളിലും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ജയിൽ മന്ത്രി ധർമവീർ പ്രജാപതി. ജനുവരി 22ന് ആണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
‘ഏകദേശം 1.05 ലക്ഷം തടവുകാർ ജയിലുകളിലുണ്ട്. അവരും ഈ രാജ്യത്തെ പ്രജകളാണ്. അവർ ഈ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തത്സമയ സംപ്രേഷണം നടത്തുന്നത്’, മന്ത്രി പറഞ്ഞു.
‘ചില സംഭവങ്ങൾ നടക്കുമ്പോൾ മാത്രമാണ് അവർ കുറ്റവാളികളാകുന്നത്. എന്നാൽ, ഇതുപോലെയുള്ള വിശുദ്ധ അവസരങ്ങളിൽ അവർ ഒറ്റപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം’, മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക