പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 25-ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിൽ ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളുമായി യുദ്ധത്തിനായി ഒരുങ്ങി നിൽക്കുന്ന രൂപവും ഭാവവുമാണ് പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങൾക്ക്.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്നതിനാൽ തന്നെ ആരാധകർക്കിടയിലും ആവേശം കൂടുതലാണ്. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക