സ്പാനിഷ് ഇതിഹാസതാരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. പേശികളിലെ പരിക്ക് മൂലമാണ് പിന്മാറ്റം എന്നാണ് വിവരം. കഴിഞ്ഞയാഴ്ചയാണ് ഒരു വർഷത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന നദാൽ കോർട്ടിലേക്ക് തിരിച്ചെത്തിയത്.
ബ്രിസ്ബേനിലെ അവസാന മത്സരത്തിനിടെ പേശികളിൽ ചെറിയ പ്രശ്നം അനുഭവപ്പെട്ടിരുന്നു എന്നും മെൽബണിൽ എത്തിയ ഉടൻ എംആർഐ സ്കാനിങ് നടത്തിയതിനെ തുടർന്ന് പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തിയെന്നും നദാൽ പറഞ്ഞു. പരിക്ക് കാരണം 5 സെറ്റ് മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കഴിയില്ലെന്നും സ്പെയിനിലേക്ക് മടങ്ങുകയാണെന്നും താരം അറിയിച്ചു.
ഓസ്ട്രേലിയൻ താരം ജോർദാൻ തോംസണോട് ബ്രിസ് ഡേ ഇന്റർനാഷണൽ ഇന്ത്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നദാൽ പരാജയപ്പെട്ടിരുന്നു. 3 മണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക