കേന്ദ്ര സഹായമില്ലാതെ കിലോക്ക് 34 രൂപ വീതം നൽകി സംസ്ഥാനത്ത് കഴിഞ്ഞവർഷം സംഭരിച്ചത് 15,457 പച്ചത്തേങ്ങ. തെങ്ങിന്റെ എണ്ണം കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തി ഒരു തെങ്ങിൽ നിന്ന് 70 എണ്ണം എന്ന കണക്കിലാണ് സംഭരിക്കുന്നത്.
കർഷകർക്ക് ആവശ്യമെങ്കിൽ കൂടുതൽ സംഭരണ കേന്ദ്രം തുടങ്ങാൻ അനുമതിയും ഉണ്ട്. പച്ചത്തേങ്ങ സംഭരണത്തെ കർഷകർ കൂടുതലായി ആശ്രയിക്കുന്നത് വിപണി വില ഇടിയുന്ന സമയത്താണ്. കേന്ദ്രം നാഫെഡ് മുഖേന കഴിഞ്ഞവർഷം സംഭരിച്ചത് 822 ടൺ കൊപ്രയാണ്.
ഇതിന് കിലോക്ക് 29.32 രൂപ കേന്ദ്രവും 4.67 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. കേന്ദ്രത്തിന് നല്ല സംഭരണത്തിന് നിലവിൽ ഏജൻസി ഇല്ല. കേരളത്തിൽ സപ്ലൈകോ വഴിയാണ് നെല്ല് സംഭരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക