റെയിൽവേ യാത്ര ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ നടത്തുന്ന വിദ്യാർത്ഥി ചങ്ങല ജനുവരി 18ന് മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കും.
കേരളത്തിലെ വിദ്യാർത്ഥി സമൂഹം റെയിൽവേ യാത്ര ദുരിതം നേരിട്ടനുഭവിക്കുന്നവരാണ് എന്നും സമയക്രമം ഇല്ലാതെ ഓടുന്ന ട്രെയിനുകൾ കാരണം വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ക്ലാസിന് എത്താൻ ആകുന്നില്ല എന്നും വിദ്യാർത്ഥി ചങ്ങലയും മനുഷ്യ ചങ്ങലയും വിജയിപ്പിക്കാൻ മുഴുവൻ എസ്എഫ്ഐ പ്രവർത്തകരും രംഗത്തിറങ്ങണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.
സാമ്പത്തികമായി ഉപരോധിച്ച് കേരളത്തെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും ഇതുമൂലം കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഫെല്ലോഷിപ്പ് വിതരണം ഉൾപ്പെടെ മുടങ്ങിക്കിടക്കുകയാണ് എന്നും എസ്എഫ്ഐ പറഞ്ഞു.
കൃത്യമായി സ്കൂൾ ഉച്ചഭക്ഷണപതിയിലെ വിഹിതം പോലും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എന്നും കേവല രാഷ്ട്രീയ വിരോധം കാരണം കേരളത്തെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തെ കയ്യടിച്ച പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിക്കുന്നത് എന്നും ഇതിനെല്ലാം എതിരെ ഡിവൈഎഫ്ഐ ജനുവരി 20ന് സംഘടിപ്പിക്കുന്ന ചരിത്ര സമരം വൻ വിജയമാക്കി തീർക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക