ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ജനുവരി 12ന് നടക്കും. ജനുവരി 12ന് രാവിലെ 12 മണിക്ക് ആകാശത്ത് പരുന്ത് പറക്കുന്നതോടെ എരുമേലി കൊച്ചമ്പലത്തിൽ നിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കും. എരുമേലി വാവര് പള്ളി കവാടത്തിൽ എത്തുന്ന സംഘത്തെ എരുമേലി മഹല്ല് ജമാ അത്ത് ഭാരവാഹികൾ സ്വീകരിക്കും.
ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ എ ഇർഷാദ് പഴയതാവളം പെരിയസ്വാമിയെ പച്ച ഷാൾ അണിയിച്ചാണ് സ്വീകരിക്കുക. പള്ളിയെ വലം വച്ച് സംഘം കാണിക്ക അർപ്പിച്ച ശേഷം വലിയ അമ്പലത്തിലേക്ക് യാത്രയാകും.
വാവര്സ്വാമിയുടെ ഒരു പ്രതിനിധിയും ഈ സംഘത്തോടൊപ്പം വലിയമ്പലം വരെ പോകും. പകൽ മൂന്നുമണിക്ക് ആകാശത്ത് നക്ഷത്രം ഉദിക്കുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്ന് ആരംഭിക്കും.
വാവര് പള്ളി കവാടത്തിൽ സ്വീകരണം നൽകുന്ന സംഘത്തെയും അമ്പലപ്പുഴ സംഘത്തെയും വലിയമ്പലം കവാടത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. പേട്ടതുള്ളൽ പൂർത്തിയാക്കി ഇരുസംഘവും വലിയ തോട്ടിൽ കുളിച്ച ശേഷം ശബരിമലയിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക