നടൻ സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ച രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സൽമാൻഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈ പൻവേലിലെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേരെയാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് പ്രവേശിച്ച പ്രതികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തെറ്റായ പേരുകളാണ് നൽകിയത്. തങ്ങൾ സൽമാൻഖാന്റെ ആരാധകരാണ് എന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ ഇവർ ഫാം ഹൗസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതികളുടെ പ്രവർത്തികളിൽ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിച്ച് പ്രതികളെ കൈമാറുകയായിരുന്നു. ഫാം ഹൗസിലേക്ക് അനധികൃതമായി കടന്നുകയറിയതിനും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക