കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കി കണ്ണൂർ ജില്ല. ഇത് നാലാം തവണയാണ് കണ്ണൂരിന് സ്വർണ്ണക്കപ്പ് ലഭിക്കുന്നത്. സ്വര്‍ണ കപ്പിനായി കണ്ണൂരും കോഴിക്കോടും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.
62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.
ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നില ഇങ്ങനെ;
1 Kannur – 952
2 Kozhikode – 949
3 Palakkad – 938
4 Thrissur – 925
5 Malappuram – 913
6 Kollam – 910
7 Ernakulam – 899
8 Thiruvananthapuram – 870
9 Alappuzha – 852
10 Kasaragod – 846
11 Kottayam – 837
12 Wayanad – 818
13 Pathanamthitta – 774
14 Idukki – 730
പ്രതികരിക്കാൻ ഇവിടെ എഴുതുക