ലോകേഷ് കനകരാജ് ആദ്യമായി നിർമ്മിച്ച ഫൈറ്റ് ക്ലബ് ഒടിടിയിലേക്ക്.ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് പൊങ്കലിനോടനുബന്ധിച്ച് തന്നെ ഫൈറ്റ് ക്ലബ് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റ് ആയിരുന്നു.
അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് കുമാറാണ് നായകൻ. തിരക്കഥയും അബ്ബാസ് എ റഹ്മത്താണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ.
കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ എന്നിവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക