പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ജിത്തു ജോസഫിന്റെ മകൾ കാത്തിയും അച്ഛന്റെ പാത പിന്തുടർന്ന് സംവിധാന രംഗത്ത്. കാത്തി ആദ്യമായി സംവിധാനം ചെയ്ത ‘ഫോർ ആലിസ്’ എന്ന ഹ്രസ്വചിത്രം ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്. കുട്ടി സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കാത്തിയുടെ ഹ്രസ്വചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തിയത്.
എസ്ത്ർ അനിലും അഞ്ജലി നായരും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലർ ചിത്രമായാണ് ‘ഫോർ ആലീസ്’ ഒരുക്കിയിരിക്കുന്നത്. ഹ്രസ്വ ചിത്രത്തിൽ ആലീസ് എന്ന പെൺകുട്ടിയും അവളുടെ കാമുകനും അമ്മയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആദ്യന്തം ചിത്രത്തിൽ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്. അർഷാദ് ബിൻ അൽത്താഫ് ആണ് എസ്ത്റിനും അഞ്ജലിക്കും പുറമേ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അച്ഛൻ ജിത്തു ജോസഫ് ആണ് മകളുടെ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. കാത്തി തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നവീൻ ചെമ്പൊടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക