പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമ്മിക്കുന്നതിന് ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ക്യാമ്പയിൻ നടക്കുകയാണ്.
ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ എന്നിവരെ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ക്യാമ്പയിന്റെ ഭാഗമാകുന്നുണ്ട്. ഐലൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ അത്യാധുനിക വിമാനത്താവളം 2026 മാർച്ച് 31 ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
ലക്ഷദ്വീപ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതിനു പിന്നാലെ വൻവർദ്ധനവാണ് ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായത് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി വിമാനത്താവളങ്ങൾ മാത്രമാണ് ഇപ്പോൾ ലക്ഷദ്വീപിൽ പ്രവർത്തിക്കുന്നത്. കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഇവിടേക്ക് നിലവിൽ സർവീസ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക