അറബിക്കടലിൽ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുങ്ങി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ഷിപ്പ് നെഫര്‍ടിറ്റി. ഈ ആഢംബര ക്രൂയിസ് കപ്പലിൽ സഞ്ചാരികള്‍ക്ക് അറബിക്കടൽ കാണാം. ആദ്യ ട്രിപ്പ് ഈ മാസം 13 മുതല്‍ കൊച്ചിയില്‍ നിന്ന് ആരംഭിക്കും.
നക്ഷത്ര ഹോട്ടലുകൾക്ക് തുല്യമായ സൗകര്യങ്ങളാണ് ഈ കപ്പലിലുളളത്. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും. ഒരു മാസത്തെ ട്രിപ്പുകള്‍ ആണ് ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം മുഖേന ലഭിക്കുക. രാവിലെയും വൈകിട്ടും ആയി നാലും, അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് ലഭിക്കുന്നത്.
200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയവയാണ്
നെഫര്റ്റിറ്റിയില് ഉള്ളത്.
ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്, എന്‍ഗേജ്മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങൾക്കും വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍ടിറ്റിയില്‍ ലഭ്യമാണ്. ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും.
നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയങ്ങള്‍ക്കും 9744601234, 9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക