ഇടുക്കി: ഇടുക്കിയിലെത്തിയ ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയും റോഡില്‍ തടയുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഗവര്‍ണറെ റോഡില്‍ തടഞ്ഞതിന് കണ്ടാലറിയാവുന്ന 200 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹര്‍ത്താലിനിടെ പോസ്റ്റ് ഓഫീസ് ആക്രമിച്ച ഒമ്പത് പേര്‍ക്കെതിരെയും കേസെടുത്തു.
പൊതുമുതല്‍ നശിപ്പിക്കുന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രാവാക്യം വിളിച്ചതില്‍ നടപടിയവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ 20 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക