ആരാധകര്‍ ആകാംക്ഷയോടെ വിജയ് ചിത്രം ‘ദ ഗോട്ടി’നായി കാത്തിരിക്കുകയാണ്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം’ ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്.
ഇപ്പോഴിതാ വിജയ് യുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്ലീൻ ഷേവ് ചെയ്ത വിജയ്യെയാണ് ഫോട്ടോയില്‍ കണ്ട ആവേശത്തിലും സംശയത്തിലുമൊക്കെയാണ് ആരാധകർ.
വിജയ്യുടെ ഒരു സെല്‍ഫി ഫോട്ടോയും ഫ്ലൈയിംഗ് കിസ് നല്കുന്ന വിജയ്യുടെ വീഡിയോയും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
💥❤️❤️ pic.twitter.com/x0y9G3Vslp
— Rajasekar (@sekartweets) January 10, 2024
അതേസമയം സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക